
ചെങ്ങന്നൂര്‍ : നഗരസഭ ആരോഗ്യ വിഭാഗം ശുചിത്വ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ ശുചിത്വ വാരാചരണം കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ഷിബു രാജന് അധ്യക്ഷത വഹിച്ചു. സ്വച്ഛ് സര്‍വേഷന്‍ ലോഗോ പ്രകാശനം നഗരസഭ ചെയര്‍പേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ നിര്‍വഹിച്ചു. നഗരസഭയുടെ വിളംബര വാക്യം പ്രകാശനം വൈസ് ചെയര്‍പേഴ്സണ്‍ സാലി ജെയിംസ് നിര്‍വഹിച്ചു. സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ റ്റി.കുമാരി, മറിയാമ്മ ജോണ്‍ ഫിലിപ്പ്, ശോഭ വര്‍ഗീസ്, വാര്‍ഡ് കൗണ്‍സിലര്‍ സിനി ബിജു, ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍ ചാര്‍ജ് എ.അജയന്, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.നിഷ, റെയില്‍വേ സ്റ്റേഷന് ചീഫ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രതാപ് സത്യന്, എസ്. എം.ആര്. പി.എസ്.സജി, ഡെപ്യൂട്ടി എസ്.എം.ആര്. ജി.രാജീവ്, വൈസ് മെന്‍സ് ക്ലബ്ബ് പ്രസിഡന്റ് ജി. മാത്തുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ശുചീകരണത്തില്‍ ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജ്, ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ്, പ്രോവിഡന്‍സ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് എന്നിവിടങ്ങളിലെ നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാര്‍, പുത്തന്‍കാവ് മെട്രോപോലീത്തന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.സി.സി. കേഡറ്റുകള്‍,നഗരസഭ ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, അംഗനവാടി ജീവനക്കാര്‍, ഓട്ടോ ടാക്സി തൊഴിലാളികള്‍ എന്നിവര്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു. നഗരസഭ വെല്‍നസ് സെന്ററിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധനയും ആംബുലന്‍സ് സൗകര്യവും സജ്ജീകരിച്ചിരുന്നു. ആരോഗ്യ വിഭാഗത്തിന്റെ പരസ്യ പ്രചരണങ്ങളില്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.നിഷ നിര്‍ദ്ദേശിച്ച ചാരുതയോടെ ചെങ്ങന്നൂര്‍ എന്ന വിളംബര വാക്യമാണ് വൈസ് ചെയര്‍പേഴ്സണ്‍ സാലി ജയിംസ് പ്രകാശനം ചെയ്തത്. കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍
മനീഷ് കീഴാമഠത്തില്‍ നിര്‍വഹിക്കും. വൈസ് ചെയര്‍പേഴ്സണ്‍ സാലി ജയിംസ് മുഖ്യ പ്രഭാഷണം നടത്തും. 3 ന് രാവിലെ 9.30 ന് കോടതി, ആര്.ഡി.ഒ. ഓഫീസ്, വൈദ്യുതി ബോര്‍ഡ് ഓഫീസ് എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തിരുവല്ല എം.എല്‍.എ. അഡ്വ: വര്‍ഗീസ് മാമ്മന്‍ നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ മുഖ്യപ്രഭാഷണം നടത്തും. അന്നേദിവസം രാവിലെ 10:30 ന് പോലീസ് സ്റ്റേഷനില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഡി.വൈ.എസ്.പി.
അലക്സ് ബേബി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ഒക്ടോബര്‍ 5 ന് രാവിലെ 9:30ന് മിനി സിവില്‍ സ്റ്റേഷന്, ഫയര്‍ ഫോഴ്സ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
സജി ചെറിയാന് എം.എല്‍.എ. നിര്‍വഹിക്കും. അന്നേദിവസം രാവിലെ 10:30 ന് ജില്ലാ ആശുപത്രി ശുചീകരണം റബ്ബര്‍ ബോര്‍ഡ് ചെയര്മാന്
എന്‍. ഹരി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ഒക്ടോബര്‍ 6 ന് രാവിലെ 10 ന് അങ്ങാടിക്കല്‍ തെക്ക് ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വൈസ് - ചെയര്‍പേഴ്സണ്‍
സാലി ജെയിംസ് നിര്‍വഹിക്കും. തുടര്‍ന്ന് വിവിധ സ്കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിവിധ ദിവസങ്ങളായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.











